ഓഫീസില് പോകാന്‍ വൈകിയപ്പോള്‍ ഒരു കാക്കക്കുളിയും കഴിച്ചു കണ്ണാടിയുടെ മുമ്പില്‍ നിന്നും മുടി ചീകുംബോഴാണ് ഒറ്റയാന്‍ എന്ന രീതിയില്‍ നില്‍ക്കുന്ന വെള്ളിവര കാണുന്നത്. ബാച്ചിലര്‍ റൂമിലും ഓഫിസിലും എന്നും പതിനാറുകാരനായ് നടക്കാനുള്ള ആഗ്രഹത്തിനു വിലങ്ങു തടിയായ് ഇവന്‍ പ്രത്യക്ഷപ്പെട്ടത്.പരോളെന്ന പോലെ വീണു കിട്ടുന്ന വെള്ളിയഴാച്ചയില്‍ അധികമൊന്നും ആരും വന്നെത്താത്ത ബാലദിന്റെ ഒരു മൂലയിലുള്ള മലയാളി ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടുമ്പോള്‍ തൊട്ടടുത്ത ആള്‍ കേള്‍ക്കാതെ ശബ്ദം താഴ്ത്തി മുടി കറുപ്പിക്കാനുള്ള മരുന്ന് ചോതിച്ചു.
" ഡേയ് ചെയ്യുകയാണ് ഏറ്റവും നല്ലത്. അല്ലെങ്കിലും ഡേയ് ഉണ്ടാക്കുന്ന കമ്പനി സമരത്തിലായാല്‍ മിക്ക ഗള്‍ഫ് ചെറുപ്പക്കാരുടെ യഥാര്‍ത്ഥ പ്രായം അറിയും. രാത്രി സൂര്യന്‍ ഉദിച്ച്ചാല്‍പിറ്റേന്ന് ഒരുപാട് ആത്മഹത്യ നടക്കും എന്ന് പറഞ്ഞ പോലെ. ഏതായാലും ഒരു പ്രത്യേക എണ്ണയുണ്ട്. അത് വാങ്ങി തേച്ചു നോക്കൂ"
കുളി കഴിഞ്ഞ്തേക്കുന്ന കറുത്ത എണ്ണ മലയാളിക്കടകളില്‍ കിട്ടുമെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. albaik ബ്രോസ്ട്ടിന്റെ മുമ്പിലുള്ള നീണ്ട ക്യൂ വും കടന്നു തൊട്ടടുത്ത ബാക്കാലയില്‍ ചെന്ന് ചോതിച്ച്ച്ചപ്പോള്‍ വിഡ്ഢിപ്പെട്ടിയില്‍ കാണുന്ന എല്ലാ തരത്തിലുള്ള എണ്ണകളും സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന മലയാളി കാണിച്ചു തന്നു. ഇതൊന്നുമല്ല പ്രത്യേക തരം എണ്ണയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും ആദ്യമായാണ് അങ്ങനെ ഒരു എണ്ണയെപ്പറ്റി കേള്‍ക്കുന്നത്
അടുത്ത കടയില്‍ അന്വേഷിക്കാം എന്ന് കരുതി പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍
"രു മിനിട്ട് , ഒരു കാര്യം പറയാനുണ്ട്. "
കടയുടെ മൂലയിലേക്ക് മാറ്റി നിര്‍ത്തി സ്നേഹത്തോടെ കടക്കാരന്‍
" ആ എണ്ണ കിട്ടുകയാനെഞ്ഗില്‍ ഒരു കുപ്പി അധികം വാങ്ങണേ. കൂടുതല്‍ വില തരാം. ആരും അറിയണ്ട"
അപ്പോള്‍ അയാളിലെ ഭാവം നവരസങ്ങളില്‍ ഏതാണ്ന്നു അറിയില്ല.
* മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ