വെള്ളിയാഴ്ച ഉച്ചയൂണ് കഴിഞ്ഞ് സുഖമുള്ളൊരു മയക്കത്തിന്റെ സമയത്താണ് കോളിംഗ് ബെല്‍ ചിലച്ചത്.
ഉറക്കച്ചവടത്തോടെ വാതില്‍ തുറന്നപ്പോള്‍
മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി രാജന്‍ നില്ക്കുന്നു അവന്‍ അവധി കഴിഞ്ഞ് വന്നതാണ്. അകത്തേക്ക് ക്ഷണിച്ചു
രാജന് വിദ്യാഭ്യാസം കുറവാണെങ്കിലും അവന്റെ മുഖം മൂടിയില്ലാത്ത സ്വഭാവം എനിക്ക് ഇഷ്ടമാണ്.
കറുത്ത് നീണ്ടു മെലിഞ്ഞ ശരീരം. എല്ലുകളെ പൊതിഞ്ഞിരിക്കുന്നത് തൊലി മാത്രമാണോ എന്ന് സംശയിപ്പിക്കും. കഷണ്ടി കയറിയ തലയിലെ പകുതി നരച്ച മുടി എണ്ണയിട്ടു ചീകി ഒതുക്കിയിരിക്കുന്നു.വലിയൊരു കുടുംബത്തിന്റെ ഒഴിവാകാനാവാത്ത വേനല്‍ കുടയാണ് അവന്‍.
ജീവിതം കഷ്ടപ്പാടിന്റെ കടലിലൂടെ ലക്ഷ്യമില്ലാതെ ഒഴുകുമ്പോഴാണ് ഗള്‍ഫില്‍ വിസ കിട്ടിയത്.
കാലാവസ്ഥയോടും മണ്ണിനോടും ഉപരി സകല വികാരങ്ങളോടും ഉള്ള ഒടുങ്ങാത്ത സമരം വയസ്സായ വണ്ടി ക്കാളയെപ്പോലെ ആക്കിത്തീര്തിരിക്കുന്നു അവനെ ...
ഇന്ന് കമ്പനി നില്ക്കുന്നിടം ഒരു കൃഷി സ്ഥലമായിരുന്നു...രാജന് അതിലെ തൊഴിലാളിയും.
കൃഷിസ്ഥലം കമ്പനി ആയി മാറിയപ്പോള്‍ രാജന് തൊഴിലും ഇല്ലാതെ ആയി.കമ്പനിയുടെ കാരുണ്യം കൊണ്ട് അവനു തൊഴിലാളി പട്ടികയില്‍ ഇടം കൊടുത്തു.
ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കിണറ്റില്‍ നിന്നും വെള്ളമടിക്കുക, നാല് ചുറ്റും മതില് പോലെ വളര്‍ന്നു നില്ക്കുന്ന മരങ്ങളേയും ചെടികളേയും ഏതു കാലത്തും വെള്ളം കൊടുത്തു പോറ്റി വളര്‍ത്തുക. ഇതാണ് രാജന്റെ ജോലി.
തകര ഷീറ്റ് കൊണ്ടുണ്ടാക്കിയ കുടിലിലെ ഒറ്റ മുറിയില് തന്നെയാണ് പാചകവും ഉറക്കവുമെല്ലാം.വൈദ്യുതിയും ശീതീകരണ ഉപകരണങ്ങളും ആ മുറിക്കു അന്ന്യമാണ്...
തോലിപോലും കരിഞ്ഞു പോകുന്ന ചൂടിലും ഇടുങ്ങിയ മുറിയുടെ ശ്വാസം മുട്ടലിനെക്കുറിച്ചോ രാജന് പരാതി പറഞ്ഞിട്ടില്ല... ഒരു പക്ഷെ അതിലും തീവ്രതയുള്ള കനലായിരിക്കും ഉള്ളിലുണ്ടായിരുന്നത്.
രാജന് കൂട്ടിനു ഒരു റേഡിയോ ഉണ്ട്. അതിനെ ജീവനാണ് അവന്‍. പുലര്‍കാലത്തില്‍ ചൂടുള്ള സുലൈമാനിക്കൊപ്പം സിലോണില്‍ നിന്നുള്ള പഴയ ഹിന്ദി സിനിമാ ഗാനങ്ങളില്‍ ലയിച്ചു കുറച്ചു നേരം ഇരിക്കണം... എന്നാലെ അന്നത്തെ ദിവത്തിന് ഒരു ഉണര്‍വ് ഉണ്ടൂവൂ.
നേരത്തേ അത്താഴം കഴിച്ച് വാത്സല്യത്തോടെ റേഡിയോ യെ മടിയില്‍ കിടത്തും..അവന്‍ തല തിരിച്ചു പിടിച്ചു മേലോട്ട് നോക്കി നോബ്ബ് തിരിക്കും... ഇടയ്ക്ക് ഒന്ന് കുലുക്കി കാതോടടുപ്പിച്ചു വീണ്ടും നോബ്ബ് ചലിപ്പിക്കും. .. രാത്രി ഡല്‍ഹി സ്റ്റേഷനില്‍ മലയാളം പരിപാടികള് ഉണ്ട്. അത് കഴിഞ്ഞേ കിടക്കൂ..
പിന്നെ ഏതൊരു പ്രവാസിയെപ്പോലെ അവനും സ്വപ്നങ്ങള് നെയ്യാന്‍ തുടങ്ങും...
എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട് .
ഒരു ദിവസം രാജന് റേഡിയോ യുമായി ഓടിക്കിതചച്ചു വില്ലയില്‍ വന്നു.
" തമിഴ് നാട്ടില്‍ രാമര്‍ എന്നയാള് പച്ചിലയില് നിന്നും എണ്ണ കണ്ടു പിടിച്ചു !!!'
ഉള്ള പത്ത് സെന്ററില്‍ ആ പച്ചില കൃഷി നടത്താം എന്നാണ് മോഹം. ഭാവിയുടെ ആവേശത്തിന്റെ തിരതല്ലല്‍ ആ മുഖത്ത് ഞാന്‍ കണ്ടു ...
" അത് തട്ടിപ്പായിരുന്നു.. കണക്കു കൂട്ടലുകളൊക്കെ വെറുതെ ആയി." കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം അവന്‍ തന്നെ പറഞ്ഞു.
മറ്റൊരു ദിവസം ഒരു ബംഗാളിയും കൂട്ടിയാണ് വന്നത്.
" ബംഗ്ലാദേശില് എണ്ണ കണ്ടെത്തി, ഭാവിയില് ഇവന്‍ ഒരു വിസ തരാം എന്ന് സമ്മതിച്ചിട്ടുണ്ട്."
നാളുകള്‍ക്കു ശേഷം രാജന്‍ തന്നെ മെല്ലെ പറഞ്ഞു ..
'അതൊരു ലുങ്കി ന്യൂസ് 'ആണെന്ന്.
ഞാന്‍ ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു ഹിന്ദി ഗാനം മൂളിക്കൊണ്ട് രാജന്‍ എത്തിയത്.
വീട്ടുകാര്‍ അയച്ചു കൊടുത്ത പെണ്കുട്ടിയുടെ ഫോട്ടൊയുണ്ട്
കയ്യില്‍ . ചൂടുള്ള ചായ ഊതി ക്കുടിക്കുമ്പോള്‍ അവന്‍ ഞങ്ങള്ക്കായ് വിവരിച്ചു.
കോടമഞ്ഞില് വയല്‍ വരമ്പത്ത് വീണു കിടക്കുന്ന നെല്ക്കതിരുകളെ വകഞ്ഞു മാറ്റി, നനഞ്ഞ പുല്ലിനെ വേദനിപ്പിക്കാതെ നടന്നു പോകുന്ന പാല്‍ക്കാരി പെണ്‍കിടാവ്. അവന് എതിരെ വരുമ്പോള്‍ ഇളം പുഞ്ചിരിയോടെ അവള്‍ പാടത്തേക്കു ഇറങ്ങി വഴിമാരിക്കൊടുക്കുമായിരുന്നു..തൊട്ടാവാടിയുടെ പൂമ്പൊടി നീലപ്പവാടയുടെ അടിയില്‍ പറ്റി പ്പിടിച്ച്ചി ട്ടുണ്ടാവും... അവള്‍ പോവുമ്പോള്‍ മുല്ലപ്പൂവിന്റെയും കാച്ചിയ എണ്ണയുടെയും ഒരു സുഗന്ധമാണ്. ...
ആ പെണ്‍കുട്ടിയെ കണ്മുമ്പില് കാണുന്ന വര്‍ണ്ണന !!!!!
നാട്ടില് പോവാന്‍ അപേക്ഷ കൊടുത്തത് മുതല്‍ അവനില്‍ ആഹ്ലാദത്തിന്റെ വസന്തമായിരുന്നു.
സ്വന്തം നാട് കാണാന്‍ പോവുന്നവരില്‍ വച്ച് ഞാന്‍ കണ്ടത്തില് വച്ച് ഏറ്റവും കൂടുതല്‍ സന്തോഷമുള്ള തൊഴിലാളി രാജനായിരുന്നു.
ഇന്നവന് മടങ്ങി എത്തിയിരിക്കുന്നു... വീണ്ടും ജീവിതത്തിന്റെ മരുഭൂമി താണ്ടാന്‍..
ജന്മ ദേശത്തിന്റെ തോട്ടരിയാല്‍ അവനില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല...
വളരെ സന്ദേഹത്തോടെ യാണ് കാര്യങ്ങള്‍ അന്വേഷിച്ചത് ..
" ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് എട്ടു വര്‍ഷമായില്ലേ .. പെങ്ങന്മാരെ കല്യാണവും വീട് നന്നാക്കലും കുടുംബക്കാരെ സഹായിക്കലുമായി കാലം കറങ്ങിയത് ഞാന് അറിഞ്ഞില്ല ..
ഗള്ഫില് എത്തിയ ആദ്യ വര്ഷം അറബിക്ക് ചായയും ഖാഹ്വയും ഉണ്ടാക്കാന് നിന്ന കാലത്ത് എടുത്ത ഫോട്ടോ യാണ് പെണ്ണിന്റെ വീട്ടുകാര്ക്ക് അയച്ചു കൊടുത്തത്.
നേരില്‍ കണ്ടപ്പോള്‍ അവള്‍ക്കു ഇഷ്ടപ്പെട്ടില്ല..
അവളെ പറഞ്ഞിട്ടും കാര്യമില്ല. കാലം എന്നില് ഒരുപാട് മാറ്റം വരുത്ത്തിയില്ലേ.. വേറെ വിവാഹം കഴിക്കാന് വീട്ടുകാര് പറഞ്ഞില്ല.. ഡ്രാഫ്റ്റ്ഇലെ അക്കങ്ങള് കുറയും എന്ന് കരുതിയിട്ടാവും.... ഏറെക്കാലം മനസ്സിലിട്ടു താലോലി ച്ച്ചതല്ലേ... മറ്റൊരു വിവാഹത്തിന് മനസ്സ് പാകമായില്ല...
അവന്റെ കണ്ണില് ആശുകണങ്ങള് പൊടിയുന്നു...
അപ്പോള്‍ സമാധാനിപ്പിക്കാന്‍ പറ്റിയ ഏറ്റവും ശ്രേഷ്ടമായ വാക്കുകള്‍ തിരയുകയായിരുന്നു ഞാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ