പുതിയ പ്രോജെച്ടിന്റെ തിരക്കുപിടിച്ച ജോലിക്കിടയിലാണ് സെല് ഫോണ്
ശബ്ദമുണ്ടാക്കിയത്
ശബ്ദമുണ്ടാക്കിയത്
പരിചയമില്ലാത്ത നമ്പര്... നാട്ടില് നിന്നാണ്... അറ്റന്‍ഡ് ചെയ്തു.
"സര്, ഞാനാണ് അക്ബര്.. എനിക്കിപ്പോള് ഒരു മാറ്റം ആവശ്യമാണ്. സാറേ ഒരു വിസ ശരിയാക്കി തരാമോ "
ഒകെ അക്ബര് , ഞാന് അല്പം തിരക്കിലാ.. വയ്കുന്നേരം വിളിക്കൂ.... ഫോണ് കട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറില് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില് വച്ചാണ് അയാളെ ഞാന് കാണുന്നത്.തിളങ്ങുന്ന കണ്ണുകളും വിഷാദ മുഖവുമുള്ള ചെറുപ്പക്കാരന്‍.
പെന്‍സില്‍ കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകളുടെ ചിത്രം വരച്ചു
കൊടുക്കുന്നു.ആകാംഷയോടെ
നോക്കി നിന്നു. ഒന്ന് ഞാനും വരപ്പിച്ചു.
പെന്‍സില്‍ കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകളുടെ ചിത്രം വരച്ചു
കൊടുക്കുന്നു.ആകാംഷയോടെ
നോക്കി നിന്നു. ഒന്ന് ഞാനും വരപ്പിച്ചു.
ആ മരം കോച്ചും തണുപ്പില്‍ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ തണുത്ത ഇരുമ്പ് ബഞ്ചില്‍
ഇരിക്കുമ്പോള്‍ പ്ലാസ്റ്റിക് കപ്പില്‍ ചായയുമായ് അയാള്‍ എത്തി.
ഇരിക്കുമ്പോള്‍ പ്ലാസ്റ്റിക് കപ്പില്‍ ചായയുമായ് അയാള്‍ എത്തി.
തണുപ്പില്‍ അതൊരു ആശ്വാസമായിരുന്നു.
റെയില്‍വേ സമയം തെറ്റിക്കുന്നതില്‍ കൃത്യത പാലിച്ചു. ഒരു മണിക്കൂര്‍ വൈകും എന്ന അറിയിപ്പുണ്ടായി.
അവിടെ വച്ചാണ് അക്ബര്‍ സംസാരിക്കാന്‍ ആരംഭിച്ചത്.
ഓര്‍മ വച്ച നാള്‍ തൊട്ടേ അനാഥാലയത്തില്‍ ആയിരുന്നു.
രാത്രിയില്‍ വിളക്ക് ണചാല്‍ ഇരുട്ടത്ത് ഇഴഞ്ഞു വരുന്ന പാചകക്കാരന്‍ ജന്തു ശരീരത്തില്‍ കയറി എന്തെല്ലാമോ ചെയ്യും. ബീഡിയുടെയും വിയര്‍പ്പിന്റെയും കൂടിക്കലര്‍ന്ന
നാറ്റം ഓക്കാനം ഉണ്ടാകുമായിരുന്നു. അയാളുടെ കുതിര ശക്തി അവസാനിക്കുമ്പോള്‍
ദേഹമാസകലം സൂചികൊണ്ട് കുത്തുന്ന വേദന ആയിരിക്കും. തുണിയിലെ പശ ദേഹത്ത്
തട്ടാതിരിക്കാന്‍
ഉരിഞ്ഞു ചുരുട്ടി വയ്ക്കും. എന്നിട്ട് ഉള്ളി
തോലിന്റെ കനമുള്ള പുതപ്പു ശരീരത്തിലേക്ക് വലിച്ചിട്ടു തളര്‍ന്നുറങ്ങും.
നാറ്റം ഓക്കാനം ഉണ്ടാകുമായിരുന്നു. അയാളുടെ കുതിര ശക്തി അവസാനിക്കുമ്പോള്‍
ദേഹമാസകലം സൂചികൊണ്ട് കുത്തുന്ന വേദന ആയിരിക്കും. തുണിയിലെ പശ ദേഹത്ത്
തട്ടാതിരിക്കാന്‍
ഉരിഞ്ഞു ചുരുട്ടി വയ്ക്കും. എന്നിട്ട് ഉള്ളി
തോലിന്റെ കനമുള്ള പുതപ്പു ശരീരത്തിലേക്ക് വലിച്ചിട്ടു തളര്‍ന്നുറങ്ങും.
എല്ലാം സഹിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ട് മാത്രമായിരുന്നു.
ഭക്ഷണം വിളമ്പി തരുമ്പോള് അയാള് കഴുക കണ്ണുകള്‍ തന്നെ ഉഴിഞ്ഞു നോക്കുന്നുണ്ടാവും. എന്റെ പാത്രത്തില് കൂടുതല് വിളമ്പിത്തരും.
രാത്രിയില് ഇയാളുടെ ശല്യം എന്നാണാവോ അവസാനിക്കുന്നത്! മനസ്സില് പരാവും
ഒന്നാം ക്ലാസ്സില് പഠിക്കുമ്പോള് അവധിക്കാലം ഉമ്മാന്റെ തറവാട്ടില് പോവും. നിറയെ തെങ്ങും കമുങ്ങുമുള്ള തോട്ടമുണ്ടവിടെ...
വെറ്റില മുറുക്കി കുന്ന്നികുരുവിന്റെ ചൊമന്ന ചുണ്ടുള്ള ഉമ്മൂമ്മയുണ്ടവിടെ.
വെറ്റില മുറുക്കി കുന്ന്നികുരുവിന്റെ ചൊമന്ന ചുണ്ടുള്ള ഉമ്മൂമ്മയുണ്ടവിടെ.
" റബ്ബേ , ഇന്റെ കുട്ടിക്ക് ഇജ്ജ് നല്ലത് കൊടുക്കണേ " ഉമ്മൂമ്മ മടിയിലിരുത്തി പ്രാര്‍ഥിക്കും
അമ്മാവന്റെ കുട്ടികളുടെ കൂടെ കളിക്കാന് ചെന്നാല് പുഴുത്ത പട്ടിയെ കാണുന്ന പോലെ അമ്മായി ഒച്ചവച്ച് ആട്ടി ഓടിക്കും
" അശ്രീകരാന്, ഓന്റെ തല കണ്ടപ്പോ തള്ള പോയില്ലേ.. പിന്നാലെ തന്തേം."
ആരും കാണാതെ തൂണിന്റെ മറവില് നിന്ന് വിങ്ങി കരഞ്ഞു സങ്കടം തീര്‍ക്കും. അനാഥത്തിന്റെ നോവ് ഏറ്റവും കൂടുതല് അനുഭവിച്ച കയ്പ്
കാലം...
കാലം...
രാത്രിയില് ഉമ്മൂമ്മ കഥ പറഞ്ഞു തരും.
ഒരു ദിവസം ഉമ്മാനെപ്പറ്റി ചോദിച്ചു.
" ഇന്റെ ചെറുപ്പം തന്നെ. മൊഞ്ചത്തി " ഉമ്മൂമ്മ കരയാന് തുടങ്ങും .
അതില്‍പിന്നെ ഉമ്മാനെ സ്വപ്നം കാണുമായിരുന്നു.
വസ്ത്രങ്ങള് തുണിസഞ്ചിയില് എടുത്തുവച്ചു മടക്ക യാത്രക്ക് ഒരുങ്ങുമ്പോള് ആരും കാണാതെ ഉമ്മൂമ്മ കുറച്ചു ചില്ലറ തുട്ടുകള് തരും.
മിഠായി വാങ്ങാന്... പക്ഷെ ഞാനത് തകരപ്പെട്ടിയില് സൂക്ഷ്ച്ചു വയ്ക്കും.
മിഠായി വാങ്ങാന്... പക്ഷെ ഞാനത് തകരപ്പെട്ടിയില് സൂക്ഷ്ച്ചു വയ്ക്കും.
ഇറങ്ങുന്നത്തിനു മുന്‍പ് ഉമ്മൂമ്മ തരുന്ന മുത്തങ്ങള് കവിളില് നിന്നെടുത്തു സഞ്ചിയി വയ്കും. അനാഥാലയത്തില് എത്തിയാല് മനസ്സ് നോവുമ്പോള് അവയെടുത്ത് കവിളോട് ചേര്‍ത്ത്
വയ്കും. ... ഈ ലോകത്തിലെ എന്റെ ഏറ്റവും അമൂല്യമായവ .......
വയ്കും. ... ഈ ലോകത്തിലെ എന്റെ ഏറ്റവും അമൂല്യമായവ .......
രണ്ടാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ഉമ്മൂമ എന്നെ തനിച്ചാക്കി ഉമ്മച്ചിയുടെ അടുത്തേക്ക്
പോയത് . മയ്യത്തിന്റെ കൂടെ തറവാട്ടില് നിന്നും ഇറങ്ങിയതാണ് .പിന്നീട്
അങ്ങോട്ട് പോയിട്ടില്ല.
ആരും അന്വേഷിച്ചു വന്നതുമില്ല.
പോയത് . മയ്യത്തിന്റെ കൂടെ തറവാട്ടില് നിന്നും ഇറങ്ങിയതാണ് .പിന്നീട്
അങ്ങോട്ട് പോയിട്ടില്ല.
ആരും അന്വേഷിച്ചു വന്നതുമില്ല.
അതിനു ശേഷം അവധിക്കാലം അനാഥാലയത്തില് തന്നെ.
പ്രസിഡണ്ട് ഹാജിയുടെ തൊടിയിലെ പണിയെടുക്കണം ... കൂലിയായി അവരുടെ വീട്ടിലെ ബാക്കിവരുന്ന ഭക്ഷണം.
എന്റെ മറ്റു നാല് കൂട്ടുകാര് എന്നെപ്പോലെയല്ല. എന്നാല് അവര്‍ക്കും പോവാന് ഇടമില്ല!!! ഉമ്മമാരെ വേറെ വിവാഹം കഴിപ്പിച്ചു ... ഉപ്പമാര്
വേറെ വിവാഹം ചെയ്തപ്പോള് എല്ലാവര്ക്കും ഇവര് അധികപ്പറ്റായി.
---മാതാപിതാക്കള് ജീവിച്ചിരിക്കുമ്പോള്
അനാഥത്വം പേറുന്നവര്!!!!!
വേറെ വിവാഹം ചെയ്തപ്പോള് എല്ലാവര്ക്കും ഇവര് അധികപ്പറ്റായി.
---മാതാപിതാക്കള് ജീവിച്ചിരിക്കുമ്പോള്
അനാഥത്വം പേറുന്നവര്!!!!!
പത്താം തരത്തില് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി. അവാര്‍ഡ് വാങ്ങുന്നതിനു പിറ്റേ ദിവസം അനാഥാലയത്തിന്റെ പടിയിരങ്ങേണ്ടതാണ്....പത്തു
കഴിഞ്ഞവര് പുറത്തു പോവണം...നിയമം അതാണ്.
കഴിഞ്ഞവര് പുറത്തു പോവണം...നിയമം അതാണ്.
മുമ്പില് ശൂന്യത മാത്രം. ഇന്നോളം അറിയാത്തൊരു ലോകത്തേക്കുള്ള കുത്തി ഒഴുക്ക്.
പഠിക്കാനുള്ള മോഹം ഉള്ളില് ആളി കത്തുന്നുണ്ടായിരുന്നു... എന്നാല് വിശപ്പിന്റെ അഗ്നിക്ക് നരകത്തിന്റെ ശക്തിയാണല്ലോ..
പല ജോലികള് ചെയ്തു. .. ഒരുപാട് നാടുകള് കണ്ടു. .. ഏറെ ജീവിതങ്ങളും.
അവസാനം തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയപ്പോള് ദേശാടനം മതിയാക്കി. ജീവിതത്തെപ്പറ്റി സ്വപ്നങ്ങള് നെയ്യല് തുടങ്ങി....
സ്വന്തമായി ലേബല് ഇല്ലാത്തവര്‍ക്ക് പെണ്ണ് കിട്ടാനും ബുദ്ധിമുട്ട് തന്നെ. അങ്ങനെയാണ് ഉമ്മ മാത്രം ഉള്ള സുഹറയെ ജീവിതത്തിന്റെ
പാതിയക്കിയത്... ചെറിയൊരു ചടങ്ങ് മാത്രം...ആഡംബരങ്ങള് ഇല്ലാതെ
...ആക്ഹോഷങ്ങള് ഇല്ലാതെ..
പാതിയക്കിയത്... ചെറിയൊരു ചടങ്ങ് മാത്രം...ആഡംബരങ്ങള് ഇല്ലാതെ
...ആക്ഹോഷങ്ങള് ഇല്ലാതെ..
എത്ര സുന്ദര മായിരുന്നു ആ ദിനങ്ങള്....
പക്ഷെ മാലാഖമാര്‍ക്ക് അസൂയ തോന്നിയിരിക്കാം ..
വിധി ഒരു വര്‍ഗീയ കലാപത്തിന്റെ രൂപത്തിലാണ് വന്നു പതിച്ചത്.
ജോലി സമയത്താണ് ഞാന് അറിഞ്ഞത് .... വീട്ടില് എത്തിയപ്പോള് ..
സുഹറയെ ആരൊക്കെയോ ചേര്‍ന്ന് പിച്ചിചീന്തിയിരിക്കുന്നു..
രക്തക്കളത്തില്‍കിടക്കുന്ന അവളെ കോരിയെടുത്തു ആശുപത്രിയില് എത്തിച്ചു.
ബോധം വന്നപ്പോള് പോലീസുകാരുടെ നീണ്ട ചോദ്യം ചെയ്യല്... പത്രക്കാരും ചാനലുകളും തിമര്‍ത്തു ആഖൊഷിച്ചു .
അങ്ങാടിയിലൂടെ പോവുമ്പോള് അടക്കിയ സംസാരം, പരിഹാസം.... അല്ലെങ്കില് സഹതാപം..
എല്ലാത്തിനും മുമ്പില് തളര്‍ന്നു പോയ മൂന്നു ജന്മങ്ങള്
സുഹ്റ തീരെ സംസാരിക്കാതെയായി ... ഒരു പ്രതിമ കണക്കെ ഇരിക്കും ... വികാരങ്ങളില്ലാതെ.
ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോള് എനികിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വച്ചിരിക്കുന്നു!!!
സുഹ്റ പഴയ കാലത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.
ദൈവത്തോട് നന്ദി പറഞ്ഞു.. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ ജീവിതമല്ലേ മടക്കിക്കിട്ടിയത്!
കിടക്കാന് നേരം അവള് പറഞ്ഞു
" ഇക്ക എന്നെ ത്വലാക് ചൊല്ലണം. ഇല്ലെങ്ങില് ഞാന് മരിക്കും"
ഞാന് പറഞ്ഞു മനസ്സിലാകാന് നോകി നോക്കി
കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം കണക്കെ മറക്കണമെന്ന്.
അവളുടെ തീരുമാനം പാറ പോലെ ഉറച്ചതായിരുന്നു.
അവളുടെ ജീവനാണ് ഞാന് വില നല്‍കിയത്. മൊഴി ചൊല്ലിയാലും അവളെ ജീവനോടെ കാണാമല്ലോ. .. അത്രയും ആശ്വാസം. അങ്ങിനെ മൊഴി എന്ന
രണ്ടക്ഷരം കൊണ്ട് അവള് എനിക്ക് അന്യയായി.
രണ്ടക്ഷരം കൊണ്ട് അവള് എനിക്ക് അന്യയായി.
പിറ്റേന്ന് ഇടി വെട്ടേറ്റ പോലെയാണ് ആ വാര്‍ത്ത കേട്ടത് . " 'ബലാല്‍സംഗത്തിന് ഇരയായ സ്ത്രീ ആത്മഹത്യ ചെയ്തു'.
മയ്യിത്ത് കാണാന് ചെന്നപ്പോള് ആള്‍ക്കാര് എതിര്‍ത്ത്.
ഞാന് അവള്‍ക്കു അന്യപുരുഷനാണ്. ഞാനവളുടെ മരണത്തിനു കാരണംപോലും'
അക്ബര് കണ്ണീര് തുടച്ചു.
പോലീസ് ചോദ്യം ചെയ്യുമ്പോഴാണ് അറിയുന്നത്, സുഹറ ഒരു ഉമ്മയവാന് പോകുവായിരുന്നെന്നു.
അന്ന് എന്റെ മനസ്സിന്റെ താളം തെറ്റിയതാണ് ..... പിന്നെ അലച്ചില് തന്നെ. ഇപ്പോള് ഇവിടെ എത്തി നില്‍ക്കുന്നു..
ഇപ്പോഴും ഞാന് നോര്‍മല് അല്ല എന്ന് എനിക്കറിയാം.
അവന്റെ ചൂടാറി തണുത്ത ചായയില് ഒരീച്ച എവിടുന്നോ വന്നു വീണു...
പരലോകത്ത് ദൈവത്തെ കാണുമ്പോള് ഒരു ചോദ്യമുണ്ട്
എന്തിനാ എനിക്കിങ്ങനെ ഒരു ജീവിതം തന്നതെന്ന് ….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ