2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

പ്രവാസം (ചെറു കഥ )

                                                                 പ്രവാസം 




രാവേറെ ആയി .. ഗുലാം പുറത്തു തന്നെ കാത്തിരിക്കുകയാണ് . 
നാളെ ഇവിടെ പെരുന്നാളാണ്.
മറ്റന്നാള് നാട്ടിലും .
മൂന്നു മാസമായി നാട്ടിലേക്ക് എന്തെങ്കിലും അയച്ചിട്ട് .
നോമ്പ് ആദ്യം വിളിച്ചതാണ് നാട്ടിലേക്ക് ..
"പെരുന്നാളിന് മുമ്പെങ്കിലും എന്തെങ്കിലും അയച്ചു തരണം "
കരഞ്ഞു കൊണ്ടാണ് ഭാര്യ അത്രയും പറഞ്ഞത് .
"ഇനിയും ആരോടും കടം വാങ്ങാനില്ല , ആരെയടുത്തും സഹായത്തിനു പോകാനും ബാക്കി ഇല്ല "
നോമ്പ് വരെ മക്കൾക്ക്‌ സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ച ഭക്ഷണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത് ..
നോമ്പിന് അടുത്ത വീട്ടില് പാചകത്തിനു സഹായിക്കാൻ ചെല്ലാൻ പറഞ്ഞിരിക്കുന്നു .
അത് കൊണ്ട് നോമ്പ് ഒരു വിധം കഴിഞ്ഞു പോകും . 
പെരുന്നാളിന് കുട്ടികള്ക്ക് രണ്ടു പേര്ക്കും ഓരോ ഉടുപ്പെങ്കിലും വാങ്ങണം .
കഴിഞ്ഞ ഒരു വര്ഷമായി അവര്ക്ക് പുതിയതൊന്നും വാങ്ങിയിട്ടില്ല. 
അതിലുപരി പെരുന്നളോട് കൂടി വീടിന്റെ വാടക കരാര് കഴിയും .
ഉണ്ണാനും ഉടുക്കാനുമില്ലാത്തത്സഹിച്ചു.
ഇനി കിടക്കാനൊരിടം കൂടി ഇല്ലാതായാൽ ..
എങ്ങിനെ ഫല്ബിന ബീഗത്തെ ആശ്വസിപ്പിക്കേണ്ടത് എന്ന് അവനു അറിയില്ലായിരുന്നു.
മൂന്നു മാസമായി അറബാബ് ഇത് വഴി വന്നിട്ടില്ല, 
വിളിക്കുമ്പോൾ "ഇന്ഷാ അല്ല " എന്ന് പറയും ..
ഒരു കിലോമീറ്റർ അപ്പുറം പുതുതായി തുടങ്ങിയ ഒരു സൈറ്റിൽ രാത്രി ചെന്ന് അവരുടെ പാത്രങ്ങളൊക്കെ കഴുകി വെച്ച് മിച്ചം  വന്ന ചോറും കറികളും പാത്രത്തിലാക്കി കൊണ്ട് വന്നാണ് നോമ്പ് വരെ കഴിച്ചു കൂട്ടിയത് .
ആ സൈറ്റിലെ ഒരു പാക്സിതാനി  സൈക്കിളിൽ പോയി പുറത്തെവിടെയോ ഉള്ള ഒരു പള്ളിയിലാണ് നോമ്പ് തുറക്കാരുള്ളത്.. തറാവീഹ കഴിഞ്ഞു വരുമ്പോൾ അയാള് കൊണ്ട് വരുന്ന അലീസയോ , മന്തിയോ കൊണ്ട് റംസാനും ഒരു വിധം കഴിഞ്ഞു പോയി ..
നാളെ എന്തെന്ന് അല്ലാഹുവിനെ അറിയൂ ..
ഇതൊക്കെ അവളോട്‌ പറഞ്ഞു വീണ്ടും വിഷമിപ്പിചിട്ടെന്തിനാ.......

അവൻ പുറത്തേക്ക് നോക്കി ,
ഇന്നലെ അര്ബാബിനു വിളിച്ചപ്പോൾ  ടൌണിൽ പച്ചക്കറി കൊണ്ട് വരുന്ന ഡ്രൈവറുടെ  തല്ക്കാലം കുറച്ചു പൈസ കൊണ്ട് വരും എന്ന് പറഞ്ഞിരുന്നു .
അയാളെ പ്രതീക്ഷിച്ചാണ് ഈ ഇരുത്തം .. 
രണ്ടും കല്പ്പിച്ചു വീണ്ടും അര്ബാബിനെ വിളിച്ചു ..
ഇന്ഷ അല്ല ഞാൻ വിളിക്കാം എന്ന് പറഞ്ഞു .


പച്ചക്കറി ഇറക്കി , പണം വാങ്ങി  മാനേജർ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി, 
മടങ്ങാൽ  ഒരുങ്ങുമ്പോൾ ആണ്  നാസര് ആലോചിച്ചത് . പെരുന്നാൾ ആയിട്ട് നാടിലേക്ക് ഒന്നും അയച്ചില്ല.  പേഴ്സ് എടുത്തു നോക്കി . ആയിരത്തി ഒരു നൂറു ദിറഹം ഉണ്ട് . രണ്ടു ദിവസം കഴിഞ്ഞാൽ ശമ്പളം കിട്ടും . നൂറു രൂപ മാറ്റി വെച്ച് ആയിരം അയക്കാം..
എക്സ്ചെഞ്ച് തിരഞ്ഞു വണ്ടി തിരിക്കുമ്പോൾ ആണ് അറബാബ് വിളിച്ചത് ..
"നീ മടങ്ങിയോ ?"
ഇല്ല ..
"പണം കിട്ടിയോ "
"കിട്ടി"
"എത്രയുണ്ട് ? 
"സാധനങ്ങൾ വാങ്ങി ,ബാക്കി മുന്നൂറ്റി അമ്പത് ദിര്ഹം ഉണ്ട് "
"ആ എന്നാൽ അത് അവിടെ പുതിയ വില്ലയിലെ നാതൂർ ബംഗാളിക്ക്‌ കൊണ്ട് കൊടുത്തേക്ക്"
അതിനു ഇനിയും ഒരു പത്തു ഇരുപത്തു മിനിട്ട് ഓടണം . ഏതായാലും ആ ജോലി കൂടി തീര്ക്കാം ..

വണ്ടി വില്ലയുടെ കോമ്പൌണ്ടിന്റെഅടുത്തെത്തിയതും ഗുലാം ഓടി വന്നു .
ഹസ്ത ദാനം ചെയ്തു . കണ്ണുകള നിറഞ്ഞിരിക്കുന്നു.
"എന്ത് പറ്റിസഹോദരാ ?" നാസര് ചോദിച്ചു .
"ഞാൻ വിചാരിച്ചു .താങ്കൾ വരില്ല എന്ന് ..നാടിലേക്ക് അടിയന്തിരമായി അയക്കാനുള്ള പൈസയാണ് .".
നാസര് കാശ് എടുത്തു കൊടുത്തു .. 
മുന്നൂറ്റി അമ്പത് ദിറഹം .. അര മാസത്തെ ശമ്പളം , 
"ഇത്രയേ  പറഞ്ഞുള്ളൂ "
"ഉം .. ഇത്രയേ ഉള്ളൂ .. ഇതും ഇപ്പൊ പറഞ്ഞതാണ് "
"ആറു മാസത്തെ ശമ്പളം ബാക്കി ഉണ്ട് . ഞാനും ടൌൻ വരെ പോരട്ടെ . ഇത് നാട്ടിലേക്ക് അയക്കണം "
ഒകെ പോരൂ .. 
ടൌണിലെത്തുന്നത് വരെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. പക്ഷെ തന്റെ അടുത്തിരിക്കുന്ന ബംഗാളിയുടെ മനസ്സ് നാസര് വായിക്കുകയായിരുന്നു . അതിനിടക്ക് ഭാര്യ വിളിച്ചു . പെരുന്നാൾ വിശേഷങ്ങള പറഞ്ഞു .. പുത്തനുടുപ്പു എടുത്തു കളിക്കുന്ന കുട്ടികളുടെ സന്തോഷം പറഞ്ഞു , കൂടെ ഈ മാസമെങ്കിലും  എല്. ഐ സി യിൽ ചേരണം  എന്ന്  ഒര്മ്മിപ്പിക്കുകയും ചെയ്തു .
പെട്ടെന്ന് നാസറിന് ഒരു ബോധ്യം വന്നത് , തന്റെ കയ്യിലുള്ള ആയിരം ദിര്ഹം എടുത്തു ഗുലാമിന്റെ കയ്യില വെച്ച് കൊടുത്തു . 
അവൻ ഭാര്യക്ക് വിളിച്ചു പറഞ്ഞു .
എല് ഐ സിയിലെ ആദ്യത്തെ പ്രീമിയം ഞാൻ അടച്ചു . ഇന്ഷ അല്ല ഇനി മുടങ്ങാതെ അടക്കും ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ