2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

മീശ വടിച്ചാല്‍?

കോഴിക്കോട്ട്‌ പോയാല്‍ കുറച്ചു ഹലുവ വാങ്ങല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്.
സാധനങ്ങള്‍ വാങ്ങി പാളയം ബസ്‌സ്റ്റാന്‍ഡില്‍ എന്‍റെ ബസ്സിന്‍റെ ഊഴവും കാത്തു നില്‍ക്കുന്നു ഈയുള്ളവന്‍.
ഒരു കിളവന്‍ കാക്ക വന്നു വയനാട്ടില്‍ ചെന്ന് വില പറയാൻ വേണ്ടി കുരുമുളക് വള്ളിയിലേക്ക് നോക്കുന്ന പോലെ എന്നെ അടി മുതൽ മുടി വരെ ഒന്ന്  നോക്കി.......പിന്നെ അടുത്ത് വന്നു ചോദിച്ചു...
“പാളയത്ത് എനിക്കൊരു റൂമുണ്ട്.വിശ്രമിച്ചു പോയാല്‍ പോരെ?”
എനിക്ക് ഉള്ളില്‍ ചിരി വന്നു.
ജോസ്‌ പ്രകാശിന്‍റെയും,ബാലന്‍ കെ നായരുടെയും പോലെയുള്ള  ഒരു വില്ലന്‍ നോട്ടം നോക്കിയപ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങി...
പിന്നെ ഞാന്‍ മീശ വടിക്കാറേ  ഇല്ല.പ്രത്യേകിച്ചും കോഴിക്കോട്ട് പോകുമ്പോൾ...

4 അഭിപ്രായങ്ങൾ:

  1. :)
    കോഴിക്കോട്ടു നല്ലവരും ധാരാളം ഉണ്ട് ...

    മറുപടിഇല്ലാതാക്കൂ
  2. കോഴിക്കോട് മാത്രമല്ല....പല സ്ഥലങ്ങളിലും ഉണ്ട് ഇങ്ങനെയുള്ള ആളുകള്‍.....എന്തിനു പറയുന്നു സൗദി അറേബ്യയില്‍ പോലും,,,,,ഏതായാലും മീശ പിന്നെ വടിക്കാഞ്ഞത് നന്നായി ........

    മറുപടിഇല്ലാതാക്കൂ
  3. തിരൂര്‍ എന്ന് പറഞ്ഞില്ലല്ലോ ആശ്വാസം

    മറുപടിഇല്ലാതാക്കൂ