2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ന്യൂ ജെനെറഷൻ

നാലാം ക്ലാസ്സിൽ പഠിക്കുന്ന മോന് ഒരു ലൗ അഫയർ. 
പ്രിയതമ പറഞ്ഞു " നിങ്ങളുടെതല്ലേ മോൻ. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ"
മോനെ അരികിൽ വിളിച്ചു അന്വേഷിച്ചു 
"പപ്പാ ഞങ്ങൾ സംസാരം മാത്രമേ ഉള്ളൂ. വേറെ ഒന്നും ഇല്ല. ...

വേറെ ഒന്നും ഇല്ല. അവൻ എന്നത് കൊണ്ട് എന്താണാവോഉദ്ദേശിച്ചത് ? ന്യൂ ജെനെറാശൻ ആണല്ലോ അവൻ

Freedom in Mind, Faith in Word, Pride in our Heart, Memories in our Souls

Freedom in Mind, Faith in Word, Pride in our Heart, Memories in our Souls.

  
The day 26th January on every year is celebrated as the Republic day of India to commemorate the date on which the Constitution of the country came into force replacing the Government of India Act 1935 as the governing document of India on 26 January 1950. This day was chosen to honor the memory of the declaration of independence of 1930.
The republic day reminds us of the fulfillment of a pledge that was taken at the Lahore session of the Indian National Congress at the midnight of December 31, 1929 -01 January 1930 by the nationalists. The professed pledge was successfully redeemed on 26 January 1950, when the constitution of India framed by the constituent assembly of India came into force.
The act of framing the constitution puts a highlight on Dr. B. R. Ambedkar whose untiring efforts and sharp vision helped the preparation of the document.
The day has acquired the status of a social celebration and being universally celebrated by the Indians.
Freedom in Mind…., Faith in Word……., Pride in our Heart……., Memories in our
Souls….. Let us remember the golden heritage of our country and feel proud to be an Indian and salute the Nation on this auspicious occasion of celebrating its 62nd republic day.

Freedom in Mind, Faith in Word, Pride in our Heart, Memories in our Souls

Freedom in Mind, Faith in Word, Pride in our Heart, Memories in our Souls.

  
The day 26th January on every year is celebrated as the Republic day of India to commemorate the date on which the Constitution of the country came into force replacing the Government of India Act 1935 as the governing document of India on 26 January 1950. This day was chosen to honor the memory of the declaration of independence of 1930.
The republic day reminds us of the fulfillment of a pledge that was taken at the Lahore session of the Indian National Congress at the midnight of December 31, 1929 -01 January 1930 by the nationalists. The professed pledge was successfully redeemed on 26 January 1950, when the constitution of India framed by the constituent assembly of India came into force.
The act of framing the constitution puts a highlight on Dr. B. R. Ambedkar whose untiring efforts and sharp vision helped the preparation of the document.
The day has acquired the status of a social celebration and being universally celebrated by the Indians.
Freedom in Mind…., Faith in Word……., Pride in our Heart……., Memories in our
Souls….. Let us remember the golden heritage of our country and feel proud to be an Indian and salute the Nation on this auspicious occasion of celebrating its 62nd republic day.

പ്രവാസം (ചെറു കഥ )

                                                                 പ്രവാസം 




രാവേറെ ആയി .. ഗുലാം പുറത്തു തന്നെ കാത്തിരിക്കുകയാണ് . 
നാളെ ഇവിടെ പെരുന്നാളാണ്.
മറ്റന്നാള് നാട്ടിലും .
മൂന്നു മാസമായി നാട്ടിലേക്ക് എന്തെങ്കിലും അയച്ചിട്ട് .
നോമ്പ് ആദ്യം വിളിച്ചതാണ് നാട്ടിലേക്ക് ..
"പെരുന്നാളിന് മുമ്പെങ്കിലും എന്തെങ്കിലും അയച്ചു തരണം "
കരഞ്ഞു കൊണ്ടാണ് ഭാര്യ അത്രയും പറഞ്ഞത് .
"ഇനിയും ആരോടും കടം വാങ്ങാനില്ല , ആരെയടുത്തും സഹായത്തിനു പോകാനും ബാക്കി ഇല്ല "
നോമ്പ് വരെ മക്കൾക്ക്‌ സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ച ഭക്ഷണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത് ..
നോമ്പിന് അടുത്ത വീട്ടില് പാചകത്തിനു സഹായിക്കാൻ ചെല്ലാൻ പറഞ്ഞിരിക്കുന്നു .
അത് കൊണ്ട് നോമ്പ് ഒരു വിധം കഴിഞ്ഞു പോകും . 
പെരുന്നാളിന് കുട്ടികള്ക്ക് രണ്ടു പേര്ക്കും ഓരോ ഉടുപ്പെങ്കിലും വാങ്ങണം .
കഴിഞ്ഞ ഒരു വര്ഷമായി അവര്ക്ക് പുതിയതൊന്നും വാങ്ങിയിട്ടില്ല. 
അതിലുപരി പെരുന്നളോട് കൂടി വീടിന്റെ വാടക കരാര് കഴിയും .
ഉണ്ണാനും ഉടുക്കാനുമില്ലാത്തത്സഹിച്ചു.
ഇനി കിടക്കാനൊരിടം കൂടി ഇല്ലാതായാൽ ..
എങ്ങിനെ ഫല്ബിന ബീഗത്തെ ആശ്വസിപ്പിക്കേണ്ടത് എന്ന് അവനു അറിയില്ലായിരുന്നു.
മൂന്നു മാസമായി അറബാബ് ഇത് വഴി വന്നിട്ടില്ല, 
വിളിക്കുമ്പോൾ "ഇന്ഷാ അല്ല " എന്ന് പറയും ..
ഒരു കിലോമീറ്റർ അപ്പുറം പുതുതായി തുടങ്ങിയ ഒരു സൈറ്റിൽ രാത്രി ചെന്ന് അവരുടെ പാത്രങ്ങളൊക്കെ കഴുകി വെച്ച് മിച്ചം  വന്ന ചോറും കറികളും പാത്രത്തിലാക്കി കൊണ്ട് വന്നാണ് നോമ്പ് വരെ കഴിച്ചു കൂട്ടിയത് .
ആ സൈറ്റിലെ ഒരു പാക്സിതാനി  സൈക്കിളിൽ പോയി പുറത്തെവിടെയോ ഉള്ള ഒരു പള്ളിയിലാണ് നോമ്പ് തുറക്കാരുള്ളത്.. തറാവീഹ കഴിഞ്ഞു വരുമ്പോൾ അയാള് കൊണ്ട് വരുന്ന അലീസയോ , മന്തിയോ കൊണ്ട് റംസാനും ഒരു വിധം കഴിഞ്ഞു പോയി ..
നാളെ എന്തെന്ന് അല്ലാഹുവിനെ അറിയൂ ..
ഇതൊക്കെ അവളോട്‌ പറഞ്ഞു വീണ്ടും വിഷമിപ്പിചിട്ടെന്തിനാ.......

അവൻ പുറത്തേക്ക് നോക്കി ,
ഇന്നലെ അര്ബാബിനു വിളിച്ചപ്പോൾ  ടൌണിൽ പച്ചക്കറി കൊണ്ട് വരുന്ന ഡ്രൈവറുടെ  തല്ക്കാലം കുറച്ചു പൈസ കൊണ്ട് വരും എന്ന് പറഞ്ഞിരുന്നു .
അയാളെ പ്രതീക്ഷിച്ചാണ് ഈ ഇരുത്തം .. 
രണ്ടും കല്പ്പിച്ചു വീണ്ടും അര്ബാബിനെ വിളിച്ചു ..
ഇന്ഷ അല്ല ഞാൻ വിളിക്കാം എന്ന് പറഞ്ഞു .


പച്ചക്കറി ഇറക്കി , പണം വാങ്ങി  മാനേജർ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി, 
മടങ്ങാൽ  ഒരുങ്ങുമ്പോൾ ആണ്  നാസര് ആലോചിച്ചത് . പെരുന്നാൾ ആയിട്ട് നാടിലേക്ക് ഒന്നും അയച്ചില്ല.  പേഴ്സ് എടുത്തു നോക്കി . ആയിരത്തി ഒരു നൂറു ദിറഹം ഉണ്ട് . രണ്ടു ദിവസം കഴിഞ്ഞാൽ ശമ്പളം കിട്ടും . നൂറു രൂപ മാറ്റി വെച്ച് ആയിരം അയക്കാം..
എക്സ്ചെഞ്ച് തിരഞ്ഞു വണ്ടി തിരിക്കുമ്പോൾ ആണ് അറബാബ് വിളിച്ചത് ..
"നീ മടങ്ങിയോ ?"
ഇല്ല ..
"പണം കിട്ടിയോ "
"കിട്ടി"
"എത്രയുണ്ട് ? 
"സാധനങ്ങൾ വാങ്ങി ,ബാക്കി മുന്നൂറ്റി അമ്പത് ദിര്ഹം ഉണ്ട് "
"ആ എന്നാൽ അത് അവിടെ പുതിയ വില്ലയിലെ നാതൂർ ബംഗാളിക്ക്‌ കൊണ്ട് കൊടുത്തേക്ക്"
അതിനു ഇനിയും ഒരു പത്തു ഇരുപത്തു മിനിട്ട് ഓടണം . ഏതായാലും ആ ജോലി കൂടി തീര്ക്കാം ..

വണ്ടി വില്ലയുടെ കോമ്പൌണ്ടിന്റെഅടുത്തെത്തിയതും ഗുലാം ഓടി വന്നു .
ഹസ്ത ദാനം ചെയ്തു . കണ്ണുകള നിറഞ്ഞിരിക്കുന്നു.
"എന്ത് പറ്റിസഹോദരാ ?" നാസര് ചോദിച്ചു .
"ഞാൻ വിചാരിച്ചു .താങ്കൾ വരില്ല എന്ന് ..നാടിലേക്ക് അടിയന്തിരമായി അയക്കാനുള്ള പൈസയാണ് .".
നാസര് കാശ് എടുത്തു കൊടുത്തു .. 
മുന്നൂറ്റി അമ്പത് ദിറഹം .. അര മാസത്തെ ശമ്പളം , 
"ഇത്രയേ  പറഞ്ഞുള്ളൂ "
"ഉം .. ഇത്രയേ ഉള്ളൂ .. ഇതും ഇപ്പൊ പറഞ്ഞതാണ് "
"ആറു മാസത്തെ ശമ്പളം ബാക്കി ഉണ്ട് . ഞാനും ടൌൻ വരെ പോരട്ടെ . ഇത് നാട്ടിലേക്ക് അയക്കണം "
ഒകെ പോരൂ .. 
ടൌണിലെത്തുന്നത് വരെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. പക്ഷെ തന്റെ അടുത്തിരിക്കുന്ന ബംഗാളിയുടെ മനസ്സ് നാസര് വായിക്കുകയായിരുന്നു . അതിനിടക്ക് ഭാര്യ വിളിച്ചു . പെരുന്നാൾ വിശേഷങ്ങള പറഞ്ഞു .. പുത്തനുടുപ്പു എടുത്തു കളിക്കുന്ന കുട്ടികളുടെ സന്തോഷം പറഞ്ഞു , കൂടെ ഈ മാസമെങ്കിലും  എല്. ഐ സി യിൽ ചേരണം  എന്ന്  ഒര്മ്മിപ്പിക്കുകയും ചെയ്തു .
പെട്ടെന്ന് നാസറിന് ഒരു ബോധ്യം വന്നത് , തന്റെ കയ്യിലുള്ള ആയിരം ദിര്ഹം എടുത്തു ഗുലാമിന്റെ കയ്യില വെച്ച് കൊടുത്തു . 
അവൻ ഭാര്യക്ക് വിളിച്ചു പറഞ്ഞു .
എല് ഐ സിയിലെ ആദ്യത്തെ പ്രീമിയം ഞാൻ അടച്ചു . ഇന്ഷ അല്ല ഇനി മുടങ്ങാതെ അടക്കും ...........

ചുടു കണ്ണീ രിലെൻ (യാത്ര)

LAYLA AFLAJ (30-11-2012)

Updated about 9 months ago · Taken at Al-Aflaj
.........................ചുടു കണ്ണീരിലെന്‍ ജീവിത കഥ ഞാന്‍...............................

അവധി ദിവസത്തിന്റെ നിദ്രയിലാണ് നഗരം.റോഡില്‍വാഹനങ്ങള്‍ തീരെ കുറവ്.
മേഘങ്ങള്‍ എല്ലാം പെയ്തു തീര്‍ത്ത് ആകാശം പൂര്‍ണ്ണമായി തെളിഞ്ഞിരിക്കുന്നു.സൂര്യന്‍ ഉദിച്ചു ഉയരുമ്പോള്‍ ചന്ദ്രനും വെളുത്ത വലിയൊരു പൊട്ടായി തിളങ്ങില്‍ നില്കുന്നുണ്ട് തിരിച്ചു- പോവാന്‍ ഒരു മടി പോലെ.
യാത്ര പുരപ്പെടുന്നതിനു തൊട്ടു മുമ്പാണ് അല്‍ അബീര്‍ ഗ്രൂപ്പ് ഓവര്‍സീസ്‌ കോര്‍ഡിനേറ്റര്‍ ആയ മി.മുഹമ്മദ്‌ ഇമ്രാനെഹോട്ടെലില്‍ വച്ചു കണ്ടു മുട്ടിയത്‌..
“മരുഭൂമിയിലേക്ക്‌ ആണ് പോവുന്നെങ്കില്‍ ശ്രദ്ധിക്കണേ”
എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു
ഗാന പ്രിയനായ കണ്ണൂര്‍ക്കാരന്‍മുജീബ് 'ലൈല മജ്നൂ' എന്ന സിനിമയിലെ ഗാനങ്ങള്‍കൂടെ കൊണ്ട് വന്നിട്ടുണ്ട്.
യാത്ര ആരംഭിച്ചപ്പോള്‍ഗാന വീചികള്‍കാറിനുള്ളില്‍ഒഴുകാന്‍തുടങ്ങി.
ഷേക്സ്പീറിന്റെ 'റോമിയോ ജൂലിയറ്റ്, വൈക്കം മുഹമ്മദ്‌ബഷീറിന്റെ ബാല്യകാല സഖി, മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍മുനീര്‍ഹുസ്നുല്‍ജമാല്‍എന്നിവയുടെ സന്ഗ്രഹ രൂപത്തിന്റെ പൊതിക്കെട്ടു ഞാന്‍കൂട്ടുകാരുടെ ഇടയില്‍കുടഞ്ഞിട്ടു. അവക്കെല്ലാം ജീവന്‍ വച്ച് അവരുടെ ഖല്ബുകളില്‍ കയറുന്നത് ഞാന്‍കണ്ടു.

അവസാനം ലൈലയുടെയും ഖയ്യിസ്സിന്റെയും അനശ്വര പ്രണയത്തിന്റെ കഥയും പറഞ്ഞു.

ഏഴാം നൂറ്റാണ്ടിലെ ഉമയ്യിത് ഭരണ കാലഘട്ടത്തിലെ കഥ. ഇന്നും മായാതെ മങ്ങാതെ ലോക ഹൃദ യങ്ങളില്‍അനശ്വര പ്രേമത്തിന്റെ പ്രതീകമായി ജീവിക്കുന്നവര്‍

ലൈല ബിന്‍ത് മഹദി ഇബിന്‍സാദ് അഥവാ ലൈല ആമിറിയ്യ ആ നാടിലെ പ്രഭുവിന്‍റെ കറുത്ത സുന്ദരിയായ പുത്രി ആയിരുന്നു. കവിയായ ഖയ്യിസ് (പേര്‍ഷ്യ യോ യമനോ അതോ മസ്രോ ആണ് ജന്മദേശം) സുന്ദരനായിരുന്നു. പ്രേമത്തിനു അതിര്‍വരംബില്ലാ എന്നത് സത്യമായിരുന്നു.ഒരേ മനസ്സും രണ്ടു ഉടലും- അതായിരുന്നു അവര്‍... എക്കാലത്തെയും കവികളെപ്പോലെ കവിയായ ഖൈസും സമ്പന്നന്‍ആയിരുന്നില്ല. ലൈലയുടെ പിതാവ് ഇറാക്കിലെ ഒരു പ്രഭുവിന് തന്റെ മകളെ വിവാഹം ചെയ്തു അയച്ചു.

പ്രാണപ്രേയസി നഷ്ടപ്പെട്ട ഖയ്യിസ് മരുഭൂമില്‍പ്രേമഗാനം പാടി അലഞ്ഞു .നാട്ടുകാര്‍അവനു
മജ്നൂന്‍(ഭ്രാന്തന്‍) എന്ന പേരും നല്‍കി. മരുഭൂമിയിലെ കാറ്റും ലൈലയുടെ ഓര്‍മകളും മാത്രമായിരുന്നു അവനു കൂട്ട്. മണലില്‍ അവന്‍ കവിത എഴുതി .... മണല്‍ക്കാറ്റ് അവനെ കളിയാക്കി അവ മാഴ്ച്ചു കളഞ്ഞു.
അവസാനം ശരീരത്തില്‍നിന്നും ജീവന്‍യാത്ര പറയുന്നതിന് മുമ്പ് അവന്‍ഇങ്ങനെ എഴുതി

"ഈ ചുവരോരങ്ങളിലൂടെ ഞാനലയുന്നു
ലൈല വസിച്ചിരുന്ന ചുവരോരങ്ങള്‍
എന്‍റെ അധരങ്ങള്‍അമര്‍ത്തുന്നു ഞാന്‍
ഈ ചുവരില്‍പിന്നെ ആ ചുവരില്‍
എന്റെ ഹൃദയമുടക്കിയ പ്രണയം
ചാരുത ഏറുമീ ചുവരുകളല്ല
ഈചുമരുകള്‍ക്കുള്ളില്‍വസിച്ചിടു മോയഴകാര്‍ന്നകാമിനിയോടല്ലേ ....."

കഥയിലെ അവശേഷിപ്പുകള്‍കാണാന്നാണ് ഞങ്ങള്‍പുറപ്പെട്ടിരിക്കുന്നത്

റിയാദില്‍നിന്നും 350 കി.മീ അകലെ കിടക്കുന്ന ഒരു ഗ്രാമം -ലൈല അല്‍ അഫലാജ്
തലേന്നാള്‍ പെയ്ത മഴയില്‍റോഡുകള്‍ എല്ലാം വെള്ളത്തില്‍മൂടിക്കിടക്കുന്നു.അപകട സാദ്ധ്യത ഉള്ള ഭാഗങ്ങളില്‍യാത്രക്കാരെ സഹായിക്കാന്‍ പോലീസ്‌ വാഹനകള്‍ ലൈറ്റ് തെളിയിച്ചു നിര്‍ത്തിയിരിക്കുന്നു. ദൂരെ അറ്റമില്ലാതെ പറന്നു കിടക്കുന്ന കൃഷി ഭൂമി മുഴുവനും വെള്ളം നിറഞ്ഞു കിടക്കുന്നു!!! പണ്ട് വര്‍ഷ കാലത്ത് ബീഹാറില്‍യാത്ര ചെയ്ത ഓര്‍മയാണ് വന്നത്.

സുനില്‍ബാബു ക്യാമറ എടുത്തു പുറത്തിറങ്ങി. മനോഹരമായ ചിത്രങ്ങള്‍മൂന്നാം കണ്ണ് ഒപ്പിയെടുത്തു

“ഇത് ഒരു മരുഭൂമിയാണ് എന്ന് എങ്ങനെ വിശ്വസിപ്പിക്കും മറ്റുള്ളവരെ?” !!!

കുറെ ദൂരം എത്തിയപ്പോള്‍ ഒരു യമനി റെസ്റ്റോറന്റില്‍നിന്നും ‘മന്തി’ ആസ്വദിച്ചു. അതിന്റെ രുചിയില്‍വാഹനം മുമ്പോട്ടു....
വാഹങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു... ഞങ്ങള്‍ചില വാഹങ്ങള്‍ക്ക് കൈ കാണിച്ചു നിര്‍ത്തി വഴി അന്വേഷിച്ചു.

റോഡിന്‍റെ ഒരു ഭാഗത്ത് പച്ച പരവതാനി വിരിച്ച രീതിയില്‍അറ്റമില്ലാതെ കിടക്കുന്ന 'ബര്സീം'(.കന്നുകാലികളുടെ ഭക്ഷണത്തിനായി വളര്‍ത്തുന്ന ഒരു തരം ചെടി)
മുജീബിനു ഫോട്ടോ എടുത്തെ തീരൂ. ഞങ്ങള്‍വാഹനം നിര്‍ത്തി. എവിടെ നിന്നോ മൂന്നു നായകള്‍കുരച്ചു ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
പെട്ടന്ന് ഒരു പ്രാദേശി ലാന്റ് ക്രൂസര്‍ കാറുമായി ഞങ്ങളുടെ അടുക്കല്‍വന്നു ബ്രേക്കിട്ടു. അയാള്‍സ്വയം പരിചയപ്പെടുത്തി ഞാന്‍ സുല്‍ത്താന്‍ ദോസ്സരി. ആ നാട്ടിലെ ഗവര്‍ണറുടെ നാല്പത്തി അഞ്ചു മക്കളില്‍ഒരുവന്‍.. പോലീസ് ഓഫീസര്‍ആണ് അദ്ദേഹം.
നായ്ക്കളോട് ദൂരെപ്പോകാന്‍അദ്ദേഹം ആക്ഞാപിച്ച്ചു. അവറ്റകള്‍എങ്ങോട്ടോ അപ്രത്യക്ഷമായി.
സുല്‍ത്താന്റെ ഈത്തപ്പനത്തോട്ടം നടന്നു കണ്ടു. പിന്നീട് ഒട്ടകക്കൂട്ടങ്ങളുടെ അടുത്തേക്ക്.
സുല്‍ത്താനെ കണ്ടപ്പോള്‍തന്നെ ഒട്ടകങ്ങള്‍ തല കമ്പി വേലിക്ക് പുറത്തേക്ക് നീതി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാന്‍തുടങ്ങി.-- അവനോടുള്ള സ്നേഹം കൊണ്ടാണ്.

കമ്പി വേലിക്ക് പുറത്ത് ഒരു ആജാനു ബാഹുവായ ഒട്ടകത്തെ കെട്ടിയിരിക്കുന്നു. ഇവര്‍ക്കെല്ലാം കൂടിയുള്ള കൃഷ്ണന്‍.. ഒരു മില്ല്യന്‍റിയാല്‍ആണ് അവന്റെ വില!!

വികാരത്തിന്റെ വേലിയേറ്റത്തില്‍അവന്‍ഒരിടത്ത് നില്‍ക്കാതെ അനങ്ങി കൊണ്ടേയിരിക്കുന്നു.

" ഇവന്റെ ഒരു ഭാഗ്യം. അടുത്ത ജന്മത്തില്‍എങ്കിലും ഒരു ഒട്ടകമായി ജനിച്ചാല്‍മതിയായിരുന്നു." കൂട്ടത്തില്‍ആരോ പറയുന്നത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒട്ടകത്തെ പരിപാലിക്കുന്ന സുഡാനി ജീനി (ഒട്ടകത്തിനു മുകളില്‍ഇരിക്കാന്‍ഉപയോഗിക്കുന്ന വസ്തു)കൊണ്ട് വന്നു. ആവേശത്തോടെ സ്വല്പം ഭയത്തോടെ മുജീബ് അതിനു മുകളില്‍കയറി. ഒരു ശബ്ദത്തോടെ അത് അവനെയും കൊണ്ട് എണീറ്റു
പിന്നീട് പഞ്ഞികെട്ട് ശരീരത്ത് പൊതിഞ്ഞ ആട്ടിന്‍പറ്റത്തിന്റെ അരികിലേക്ക്...
അവ അപരിചിതരെ കണ്ടപ്പോള്‍ദൂരെ അല്പം നാണത്തോടെ കൂട്ടം കൂടി നിന്നു
പ്രാവിന്‍കൂടിന്റെ അടുത്തുകൂടെ, കുതിരാലയ്ത്തിലേക്ക്...
സുല്‍ത്താനോട് നന്ദി പറഞ്ഞു പിരിയുമ്പോള്‍എടുത്ത ഫോട്ടോകള്‍എല്ലാം ഇ മെയില്‍ആയി നാളെ തന്നെ അയച്ചു കൊടുക്കാം എന്നും വാക്ക് പറഞ്ഞു.
നല്ല കാലാവസ്ഥ. ബാബു ലാപ്ടോപ്പില്‍ ബി ബി സി യിലെ കാലാവസ്ഥ റിപ്പോര്‍ട്ട്‌വായിച്ചു. അടുത്ത വ്യാഴം വരെ തെളിഞ്ഞ ആകാശം ആയിരിക്കും.
വിജനമായ പാത നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്നു.
വാഹനം നിര്‍ത്തി ഞങ്ങള്‍ കേട്ടറിഞ്ഞ സ്ഥലത്തേക്ക് നടന്നു,
കാലുകള്‍മണ്ണില്‍ ചെറുതായി താഴ്ന്നു പോകുന്നു. മരുഭൂമിയിലെ തേളും പാമ്പും ഉഗ്ര വിഷമുള്ളതാണ്. ഞങ്ങള്‍ശ്രദ്ധിച്ചു നടന്നു.
പെട്ടന്ന് ഞങ്ങക്ക് പരസ്പരം കാണാന്‍സാധിച്ചില്ല. കണ്ണിനു മുമ്പില്‍എന്തോ ഒരു ചാഞ്ചാട്ടം. ബ്ലാക്ക് ആന്‍ഡ്‌വൈറ്റ് ടി വി യില്‍ചാനല്‍ പോവുമ്പോള്‍ഉണ്ടാവുന്ന അരിയും ചായപ്പൊടിയും വിതറിയ പോലെ. കുറച്ചു കഴിഞ്ഞപ്പോള്‍കാഴ്ച തിരികെ കിട്ടി. ദൈവത്തില്‍രക്ഷക്കായ് പ്രാര്‍ത്ഥിച്ചു,
വിജനമാനിവിടം. ഇടയ്ക്കു ചെറിയ ഒരു കാറ്റ് താഴുകിപ്പോകുന്നു.
വളരെ ഉയരത്തിലാണ് ഞങ്ങളിപ്പോള്‍..
നൂറില്‍പരം ചെറിയ കോണ്ക്രീറ്റ് വീടുകള്‍..... ...
അവയുടെ ജന്നാല കണ്ണാടികള്‍ കൊടും ചൂടും തട്ടി പൊട്ടി ചിതറിപ്പോയിരിക്കുന്നു. ഏതോ പ്രേതാലം പോലെ അത് നിശബ്ദതയില്‍...
കുറച്ച് അപ്പുറത്ത് രണ്ടു വലിയ കുളങ്ങള്‍... അല്‍ഖര്‍ജില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉല്‍ക്ക യുടെ കഷ്ണം വീണു രൂപപ്പെട്ട 'നക്ഷത്ര ക്കുളത്തിനെ പ്പോലെ തന്നെയാണിത്‌. ആ കുളത്തില്‍ ഇപ്പോഴും വെള്ളം ഉണ്ട്. ഇതില്‍ വെള്ളം എന്നോ വറ്റിപ്പോയി.!!!
"ഇന്ന് ഇതിനു ഇത്ര ആഴം ഉണ്ടെങ്കില്‍ ലൈലയുടെ കാലത്ത് എത്ര ആഴമുണ്ടാവും? ലൈല എന്തായാലും ഈ കുളത്തില്‍ആയിരിക്കില്ല കുളിച്ചത്."
കൂട്ടത്തില്‍ഉള്ള ആഷിക്ക് പറഞത് ശരിയാണ്. ഞങ്ങള്‍ക്ക് സ്ഥലം തെറ്റിയിരിക്കുന്നു... ആരോട് ചോദിക്കും?
ബാബു ക്യാമറയില്‍ഒപ്പിയെടുക്കുകയാണ് മുഴുവനും.
വര്‍ഷങ്ങളോളം ഉപ്പു വെള്ളം കെട്ടി നിന്ന് മെല്ലെ മെല്ലെ വറ്റിപ്പോയപ്പോള്‍ആ കുളങ്ങളിലെ കല്ലുകള്‍ഒരു ചിത്രം കണക്കെ മനോഹരമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ആ ഭാഗം മുഴുവനും ചുണ്ണാമ്പ് കല്ലാണ്.
ചുറ്റുമുള്ള കമ്പി വേലി തുരുമ്പിനു ഭക്ഷണമായിരിക്കുന്നു.
അടുത്തുള്ള ഇരുമ്പ് ബോര്‍ഡിലെ അക്ഷരങ്ങള്‍എന്നോ അപ്രത്യക്ഷമായിരിക്കുന്നു.
ഞങ്ങള്‍ആരെയെങ്കിലും കാണാന്‍ആഗ്രഹിച്ചു.
പൂഴി മണലില്‍ഒരു ജീവിയുടെയും കാല്പാടുകള്‍ഇല്ല.
ഇല്ല .. ആരെയും കാണാന്‍പറ്റില്ല.
വറ്റിപ്പോയ ഒത്തു തടാകത്തിന്റെ കരയില്‍ഞങ്ങള്‍നോക്കി നിന്നപ്പോള്‍ദൂരെ ഒരു പൊട്ടുപോലെ എന്തോ ഇളകുന്നത് കണ്ടു.
ദൂരെയുള്ള വല്ല മരവും ആയിരിക്കുമെന്ന് കരുതി. അത് മെല്ലെ മെല്ലെ അത് ഞങളുടെ അടുത്തേക്ക് വരുന്നു!!!
ഞങ്ങളുടെ കയ്യിലെ വെള്ളം തീര്‍ന്നിര്‍ക്കുന്നു.തണുപ്പാനെങ്കിലും ദാഹത്താല്‍പരവേശം പിടിച്ചിരിക്കുന്നു. മണലില്‍ഇരുന്നു
രണ്ടു മനുഷ്യരാണ്.
അവര്‍ രണ്ടു യുവാക്കള്‍..
വൈകുന്നേരം നടക്കാന്‍ഇറങ്ങിയതാണ്. സൌദി അറം കോ യില്‍ജോലി ചെയ്യുന്നവരാണ്.
ഞങ്ങള്‍പരിജയപ്പെട്ടു. അവരുടെ കയ്യിലെ കുപ്പിവെള്ളം ഞങ്ങള്‍ക്ക് നീട്ടി.
‘ഉള്ളത് കൊണ്ട് ഓണം' എന്ന രീതിയില്‍ഞങ്ങള്‍അത് പങ്കിട്ടെടുത്തു.
അവര്‍ഞങ്ങളെ വറ്റിപ്പോയ തടാകത്തിനടുത്തെക്ക് കൂട്ടികൊണ്ട് പോയി.
എന്നിട്ട് വിവരിച്ചു ..
സൌദി അറേബ്യയിലെ പ്രധാനപ്പെട്ട രണ്ടു മരുപ്പച്ച ആയിരുന്നു ലൈല അഫലാജിലെതും അല ആഹ്സായിലേതും. അല ആഹ്സായിലെത് ഇപ്പോഴും നിലനില്‍ക്കുന്നു
പണ്ട് ഇവിടെ ആളുകള്‍നീന്തിക്കുളിക്കുമായിരുന്നു. വാട്ടര്‍ ബൈക്കും ചെറിയ ബോട്ടും ഇവിടെ ഉണ്ടായിരുന്നു. അങ്ങനെ ഗവര്‍മെന്റ് ഇവിടെ ഒരു പാര്‍ക്കും അനുബന്ധ സൌകര്യങ്ങളും ഉണ്ടാക്കുവാന്‍തീരുമാനിച്ചു.
മുപ്പതു വര്‍ഷം മുമ്പുള്ള കാര്യമാണ്
അതിനായുള്ള റോഡും ചെറിയ വീടുകളുമൊക്കെ പണി കഴിഞ്ഞു.. പ്രോജക്റ്റ് ആരംഭിക്കാന്‍ആറ് മാസം ഉള്ളപ്പോള്‍ ഈ തടാകത്തിലെയും ചുറ്റിലുമുള്ള കുളങ്ങളിലേയും വെള്ളംവറ്റി. ....
ഒരു പാതിയായ സ്വപ്നം പോലെ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു.
പിന്നീട് ആരും ഈ വഴി വരാറില്ല.... ഒന്നുമില്ലാത്ത സ്ഥലത്ത് എന്തിനു വരാന്‍.?
ഈ വെള്ളം വറ്റാനുള്ള കാരണം കൃഷിക്ക് വേണ്ടി വലിയ കമ്പനികള്‍ഭൂഗര്‍ഭ ജലം കുഴല്‍കിണര്‍ഉണ്ടാക്കി വലിചെടുത്തതാണ്
വിജനമായി കിടക്കുന്ന സ്ഥലങ്ങളില്‍ജിന്നുകളുടെ ആവാസ കേന്ദ്രം ആയിരിക്കും എന്ന വിശ്വാസത്തില്‍ആരും ഇങ്ങോട്ട് വരില്ല.
അതെ. അടുത്തൊന്നും ആരും ഇവിടെ എത്തിയതായ ഒരു അവശേഷിപ്പും ഇല്ല,
നമ്മുടെ കഥാ നായിക ലൈലയെ കുറിച്ചു ഞങ്ങള്‍ ചോതിച്ചു. അവരുടെ പറയപ്പെടുന്ന ഗ്രാമം ഇവിടെ നിന്നും കുറച്ചു ദൂരെയാണ്.
ഇരുട്ട് മൂടി വരുന്ന ഈ സമയത്ത് അവിടെ എത്താന്‍കഴിയില്ല. മറ്റൊരിക്കല്‍വരൂ.
ഞങ്ങള്‍നന്ദി പറഞ്ഞ് പിരിഞ്ഞു.
പണിതു തീരാത്ത പള്ളിയുടെ മിനാരവും വെള്ള ടാങ്കും ഈ സ്ഥലത്തിനു കാവലായി, നിശബ്ദമായി നില്കുന്നു,
ഒരു തിരിഞ്ഞു നോട്ടത്തോടെ ഞങ്ങള്‍കാറില്‍കയറി.

സംഗീതത്തിന്റെ അലകള്‍ ..
പി. ഭാസ്കരന്റെ വരികള്‍ കെ പി ഉദയ ഭാനുവിന്റെ ശബ്ദം ടേപ്പില്‍ നിന്നും ഒഴുകി വരുന്നു.

ഖൈസ് മണലില്‍എഴുതി പാടുകയാണ്
“ചുടു കന്നീരിലെന്‍ ജീവിത കഥ ഞാന്‍
മണ്ണില്‍ എഴുതുമ്പോള്‍
കരയരുതാരും കരളുരുകി
കരയരുതേ വെറുതെ ---ആരും
കരയരുതേ വെറുതെ”
കടപ്പാട്-------- കമ്പര്‍, ഒരു യാത്ര ഏട് 0556394057